കേരള സംഗീത നാടക അക്കാദമിയിൽ ജീവനക്കാർ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

സംഗീത നാടക അക്കാദമിയിൽ ദീർഘകാലം യു.ഡി.ക്ലാർക്കായി ജോലി ചെയ്യുന്ന ഷാജി ജോസഫിന്റെ അർഹമായ പ്രമോഷൻ നൽകാതെ മറ്റൊരാളെ ആ തസ്തികയിൽ നിയമിച്ചതിനെതിരെയാണ് ജീവനക്കാർ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

സിഐടിയു തൃശൂർ ഏരിയാ സെക്രട്ടറി ടി.സുധാകരൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. എം.കെ.ബാലകൃഷ്ണൻ സമരത്തിൽ അധ്യക്ഷത വഹിച്ചു.

കെ. രാജേന്ദ്രൻ, കെ.എസ്.സുനിൽകുമാർ, കെ.എച്ച് ഹാജു, ടി.കെ.അനിൽകുമാർ, ടി. മനോജ്, കെ.എസ്.സുഭാഷ്, മനീഷാ പാങ്ങിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News