രാജ്കുമാറിന്റെ കസ്റ്റഡി മരണം; നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. 31 പൊലീസുകാര്‍ക്കാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റം.

രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച ജൂണ്‍ 12 മുതല്‍ 16 വരെ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. പകരം സമീപ സ്റ്റേഷനുകളില്‍ നിന്നായി 26 പൊലീസുകാരെ നെടുങ്കണ്ടം സ്റ്റേഷനില്‍ നിയമിച്ചു.

52 പൊലീസുകാരുള്ള നെടുങ്കണ്ടം സ്റ്റേഷനില്‍ ഇനി മൂന്ന് പേര്‍ മാത്രമാണ് സ്ഥലം മാറ്റം ലഭിക്കാനുള്ളത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ അടക്കം ഏഴ് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News