ഉന്നാവ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

ഉന്നാവ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം.

കേസുമായി ബന്ധപ്പെട്ട വാദങ്ങൾ, സാക്ഷികളുടെ സത്യവാങ്മൂലങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന് ദില്ലി തിസ് ഹസാരി കോടതിയുടേതാണ് നിർദേശിച്ചു.

വിചാരണ ആരംഭിക്കുമ്പോൾ മാധ്യമങ്ങളെ കോടതിക്കുള്ളിൽ അനുവധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തണം എന്ന് കേസിലെ പ്രതിയായ ബിജെപി എം എൽ എ കുൽദീപ് സിംഗ് സെൻഗാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News