റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് ചീറി പാഞ്ഞു വന്ന ഓട്ടോറിക്ഷ; ക്ലൈമാക്സിൽ കൈയ്യടിയും കൈവിലങ്ങും

സംഭവം നടന്നത് വിരാർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ. സ്റേഷനിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് അവിചാരിതമായൊരു ഓട്ടോറിക്ഷ പ്ലാറ്റഫോമിലേക്ക് ഓടിച്ചു വന്നത്.

ഓട്ടോ നേരെ പോയത് വികലാംഗർക്ക് വേണ്ടി റിസർവ് ചെയ്തിട്ടുള്ള കമ്പാർട്ട്മെന്റിലേക്കായിരുന്നു. അവിടെ 7 മാസം ഗർഭിണിയായ ഒരു യുവതി കാത്ത് നിൽപ്പുണ്ടായിരുന്നു.

അവരെയും കൊണ്ട് ഓട്ടോ മടങ്ങുമ്പോൾ സൽമാൻ ഖാനോ ഷാരൂഖ് ഖാനോ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരിക്കുമെന്ന് കരുതി ജനം ആകാംക്ഷാഭരിതരായി .

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഭർത്താവുമൊത്ത് ട്രെയിനിൽ സഞ്ചിരിച്ചിരിക്കുകയായിരുന്ന യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്.

എന്നാൽ ശക്തമായി മഴ മൂലം ട്രെയിൻ സ്റേഷനുകൾക്കിടയിൽ സിഗ്നൽ ഇല്ലാതെ മണിക്കൂറുകൾ കിടന്നത് യുവതിയെ കൂടുതൽ അസ്വസ്ഥയാക്കി.

പരിഭ്രാന്തനായ ഭർത്താവ് തൊട്ടടുത്ത സ്റ്റേഷനായ വിരാറിൽ എത്തിയതോടെ വണ്ടിയിൽ നിന്നും ചാടിയിറങ്ങി സ്റ്റേഷന് പുറത്ത് കിടന്നിരുന്ന ഓട്ടോ ഡ്രൈവർറെ തന്റെ അവസ്ഥ അറിയിക്കുകയായിരുന്നു.

അങ്ങിനെയാണ് ഓട്ടോറിക്ഷയുമായി പ്ലാറ്റഫോമിലെത്തിയതും യുവതിയെ ഉടനെ തന്നെ തൊട്ടടുത്ത സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചതും. ആശുപത്രിയിലെത്തിയ യുവതി പ്രായം തികയാത്ത കുഞ്ഞിന് ജന്മം നൽകി.

എന്നാൽ രജനികാന്ത് സ്റ്റൈലിൽ ഓട്ടോറിക്ഷക്കാരൻ നടത്തിയ സാഹസത്തിന് കൈയ്യടിക്കാൻ പോലീസ് വിമുഖത കാട്ടി.

പൊതു സ്ഥലത്ത് നടത്തിയ സാഹസിക യാത്രക്കും നിയമ ലംഘനത്തിനും ഓട്ടോ ഡ്രൈവറായ സാഗർ കമലാകർ ഗാവധിനെ കാത്തിരുന്നത് കൈവിലങ്ങ്. സാഗറിനെ പോലീസ് സെക്ഷൻ 154 , 159 വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തു കേസ് റജിസ്റ്റർ ചെയ്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News