പി.എസ്.സി പരീക്ഷ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പി.എസ്.സി പരീക്ഷ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവ് ഇട്ടു. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പിഎസ് സി സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നടപടി.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാവും കേസ് അന്വേഷിക്കുക. യൂണിവേ‍ഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിനനും, നസീമും, പ്രണവും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് പിഎസ് സി വിജിലന്‍സ് കണ്ടെത്തിയതോടെയാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവ് ഇട്ടത്.

പി.എസ്.സി പരീക്ഷ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് യൂണിറ്റാവും കേസ് അന്വേഷിക്കുക. അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് തന്നെ തീരുമാനിക്കും.

ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നീവരും ഇവരുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ച ഫോണ്‍ നമ്പരിന്‍റെ ഉടമസ്ഥരേയും ചുറ്റിപറ്റിയാവും അന്വേഷണം.

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ജീവനക്കാരനായ വി.എം ഗോകുല്‍, പി.എസ്.സി യിലെ താല്‍കാലിക ജീവനക്കാരന്‍ ഡി.സഫീര്‍ എന്നീവര്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ നമ്പരിലേക്ക് സന്ദേശങ്ങള്‍ പ്രവഹിച്ചു എന്നാണ് പി.എസ്.സി വിജിലന്‍സ് തിരിച്ചറിഞ്ഞത്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ക്രമക്കേട് ആയതിനാല്‍ സാങ്കേതിക വൈദഗദ്യം ഉളള പോലീസുകാരെ ഉള്‍പെടുത്തി സംഘം വിപുലപെടുത്തയേക്കും.

പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News