ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥ ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം നടത്തും

കേന്ദ്ര സർക്കാരിൻറെ യുവജന വിരുദ്ധ നയങ്ങൾക്കും വർഗീയ പ്രചരണങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം നടത്തും.

വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെ ഉള്ള തെക്കൻ ജില്ലകളിൽ മേഖലാ ജാഥ പര്യടനം തുടരുന്നത്. രാവിലെ എറണാകുളം ജില്ലയിൽ പ്രവേശിക്കുന്ന ജാഥയുടെ ആദ്യ സ്വീകരണ കേന്ദ്രം മൂവാറ്റുപുഴയാണ്.

തുടർന്ന് കോതമംഗലം പെരുമ്പാവൂർ പട്ടിമറ്റം തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി തോപ്പുംപടിയിൽ ജാഥയുടെ ഇന്നത്തെ പ്രയാണം അവസാനിക്കും. നാളെ നാളെ കളമശ്ശേരിയിലാണ് ജാഥ സമാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News