കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകളുമായി എ സതീഷിന്റെ കാർട്ടൂൺ പ്രദർശനം

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ മൂന്ന് പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകൾ ഉൾക്കൊള്ളുന്ന കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥാനാർത്ഥികളുടെയും, പാർട്ടികളുടെയും അവസ്ഥ ഉൾകൊള്ളുന്ന കാർട്ടൂൺ വരയ്ച്ചിക്കുന്നത് ലളിത കലാ അക്കാദമി അവാർഡ് ജേതാവായ എ. സതീഷ് ആണ്. തിരുവനന്തപുരം മ്യൂസിയത്തെ ആര്ട്ട ഗാലറിയിലാണ് പ്രദർശനം നടക്കുന്നത

ഷർട്ടില്ലാതെ നിൾക്കുന്ന സി.ദിവാകരൻ, തോറ്റ് ബാഗും കെട്ടിപ്പടിച്ച് നിൾക്കുന്ന കുമ്മനം, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വോട്ട് കൊണ്ട് തുലാഭാരം നടത്തുന്ന ശശി തരൂർ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ രസകരമായ കാഴ്ച്ചകൾ ആണ് കാർട്ടൂണിസ്റ്റ് സതീഷ് വരച്ചിട്ടിരിക്കുന്നത്. ജയത്തിന്റെ മധുരവും, പരാജയത്തിന്റെ കയ്പ്പും ചിരിയിലൂടെ ചേർത്ത് വരയ്ച്ചിക്കുകയാണ് കാർട്ടൂണിസ്റ്റ.
20 മണ്ഡലങ്ങളിലേയും പ്രധാന മുന്നണി സ്ഥനാർത്ഥികൾ ആണ് കാർട്ടൂണിന് പ്രമേയം ആയത്.

എസ് ബി ഐ യിൽ നിന്ന് ചീഫ് മാനേജർ തസ്തികയിൽ വിരമിച്ച എ. സതീഷ് ആണ് കാരിക്കേച്ചറുകൾ വരയ്ച്ചത്. ലളിതകലാ അക്കാദമി അവാർഡ് ജേതാവ് കൂടിയായ എ സതീഷ് വരയ്ച്ച 150 ലേറെ കാർട്ടൂണുകൾ ഉൾക്കൊള്ളുന്ന പ്രദർശനം തിരുവനന്തപുരത്ത് മ്യൂസിയത്തിലെ കെ സി എസ് പണിക്കർ ഹാളിലാണ് നടക്കുന്നത് .പ്രദർശനം ഇന്ന് വൈകിട്ട് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News