ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ട്രോമ ഐസിയുവില്‍ നിന്ന് മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ ട്രോമ ഐ.സി.യുവിൽ നിന്നും മാറ്റി. ന്യൂറോ സർജറി ഹൈ കെയർ വാർഡിലെയ്ക്കാണ് മാറ്റിയത്.

ശ്രീറാമിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആനന്തരിക ക്ഷതമില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. അതെസമയം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മാറ്റിവച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്രോമ ഐ.സി.യുവിൽ നിന്നും മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്.

ന്യൂറോ സർജറി ഹൈ കെയർ വാർഡിലെയ്ക്കാണ് മാറ്റിയത്. ശ്രീറാമിന് ആന്തരിക ക്ഷതങ്ങളില്ല. ഉടൻ ഒരു ശസ്ത്രക്രിയയുടെയും ആവശ്യമില്ല.

കൈക്ക് പരിക്ക് ഉണ്ട്. ആശുപത്രി വിടുന്ന കാര്യം ശ്രീറാം അവശ്യപ്പെട്ടിട്ടില്ലെന്നും അപകടത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് ശ്രീറാം പറഞ്ഞതായും മെഡിക്കൽ ബോർഡ് അറിയിച്ചു.

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാന്‍റിലായിരിക്കെ ഇൗ മാസം 4ന് രാത്രിയോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

അന്ന് തന്നെ സര്‍ജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീറാമിനെ അടുത്ത ദിവസമാണ് ട്രോമ ഐസിയുവിലേക്ക് മാറ്റിയത്.

അതെസമയം ശ്രീറാമിന്‍റെ ജാമ്യം നിഷേധിക്കാനുണ്ടായ സാഹചര്യം സൃഷ്ടിച്ച പൊലീസ് നടപടിക്കെതിരെ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മാറ്റിവച്ചു.

സിറാജ് മാനേജ്മെന്‍റ് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെതുടർന്ന് അറിയിച്ചതാണിത്. നിലവിൽ മുഖ്യമന്ത്രി നൽകുന്ന പിന്തുണയിൽ തൃപ്തിയുണ്ടെന്ന് അവർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel