കശ്മീര്‍ വിഭജനം; പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു കശ്മീർ വിഭജനത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രത്യേക പദവി ഒഴിവാക്കി ജമ്മുകശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളായി പുനസംഘടിപ്പിച്ച സാഹചര്യം പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കും.

അതേസമയം കശ്മീര്‍ വിഷയത്തിൽ പാകിസ്ഥാൻ നിലപാടിനെ ഇന്ത്യ അപലപിച്ചു.പ്രത്യേക പദവി എടുത്ത് മാറ്റിയത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നായിരുന്നു പാകിസ്താന് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി കേന്ദ്ര ഭരണ പ്രദേശങ്ങളായി പുനസംഘടിപ്പിച്ച സാഹചര്യം പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കും.

ജമ്മു കശ്മീരിന്റേയും ലഡാക്കിന്റെയും ഭാവി പ്രവർത്തനങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണ പ്രധാനമന്ത്രി തേടിയേക്കും.

പ്രത്യേക പദവി നീക്കിയതിനെ തുർന്ന് നയതന്ത്രബന്ധം തരംതാഴ്ത്തിയ പാകിസ്ഥാൻ നിലപാടിനെ ഇന്ത്യ അപലപിച്ചു.

പ്രത്യേക പദവി എടുത്ത് മാറ്റിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപാര ബന്ധം നിർത്തലാക്കിയത് അടക്കമുള്ള തീരുമാനങ്ങൾ പാകിസ്ഥാൻ പുനപ്പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

സംഝോത എക്സ്പ്രസ് റദ്ദാക്കിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.ഇന്ത്യൻ സിനിമകൾ പാകിസ്ഥാൻ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് കശ്മീരിൽ തുടരുകയാണ്.

ജമ്മു കശ്മീരിലെത്തിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ സുരക്ഷാ പ്രശ്നത്തെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു.

അതേ സമയം പ്രതിഷേധം ശക്തമായതിനെ തുടർന്ന് കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News