ബാബ്‌റി മസ്ജിദ് നിലിനിന്നിടത്താണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് തെളിവുണ്ടോ?

ബാബ്‌റി മസ്ജിദ് നിലിനിന്ന പ്രദേശത്താണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് തെളിവുണ്ടോ എന്ന് സുപ്രീം കോടതി ഭരണ ഘടന ബഞ്ച്. രാം ലല്ലയുടെ അഭിഭാഷകന്‍ കെ പരാശരനോടായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.നൂറ്റാണ്ടുകളായുള്ള ഒരു വിശ്വാസത്തിന് തെളിവുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പരാശരന്‍ വിശ്വാസം തന്നെയാണ് തെളിവെന്ന് ചൂണ്ടിക്കാട്ടി. രാമജന്മഭൂമി ദേവന്റെ തന്നെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഹിന്ദുക്കളുടെ ആരാധാന കേന്ദ്രമായതെന്നും പരാശരന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ചില്‍ വാദിച്ചു.ലാകത്ത് ഏതെങ്കിലും ദേവന്മാരുടെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതികള്‍ക്ക് ഇടപെടേണ്ടിവന്നിട്ടുണ്ടോ എന്നായി കോടതിയുടെ തുടര്‍ന്നുള്ള ചോദ്യം. ബേത്ത്‌ലഹേമിലാണ് യേശുദേവന്‍ ജനിച്ചതെന്ന കാര്യം ലോകത്തെ ഏതെങ്കിലും കോടതിയില്‍ തര്‍ക്ക വിഷയമായി ഉയര്‍ന്നിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം അന്വേഷിച്ച് പറയാമെന്ന് പരാശരന്‍ മറുപടിയും നല്‍കി.ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി തങ്ങളുടെതാണെന്ന അവകാശ വാദത്തിന് പിന്‍ബലമായുള്ള തെല്‍വുകള്‍ ഹാജരാക്കാന്‍ കോടതി മറ്റ് വാദികളോട് ആവശ്യപ്പെട്ടു.2010 അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളില്‍ ആഗസ്റ്റ് 6നു സുപ്രീം കോടതി ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News