സംസ്ഥാനത്ത് കനത്ത മ‍ഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാ‍ഴ്ച അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

എറണാകുളം, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട് ,മലപ്പുറം, കാസര്‍കോട് എന്നി ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുള്‍പൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു.

നിലമ്പൂര്‍ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്‌. മഴക്കെടുതികളെ തുടര്‍ന്ന് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ സന്ദര്‍ശനം നിരോധിച്ചു. മരങ്ങള്‍ കടപുഴകി. റാന്നി കോസ് വെ കവിഞ്ഞൊഴുകുന്നു

കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു സര്‍വീസ് റദ്ദാക്കി. വയനാട്ടില്‍ ബത്തേരി-ബെംഗളൂരു പാതയില്‍ ശക്തമായ വെള്ളക്കെട്ടില്‍ ഗതാഗതം നിലച്ചു. നിരവധി വാഹനങ്ങള്‍ വനത്തിനുള്ളില്‍ കുടുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News