സംസ്ഥാനത്ത് കനത്ത മഴ; 6 മരണം

സംസ്ഥാനത്തെങ്ങും കനത്ത മഴ,2 മരണം റിപ്പോറര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയില്‍ വീടിനു മുകളില്‍ മരം വീണും വയനാട്ടില്‍ പനമരത്ത് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയും രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി ഷോളയൂര്‍ ചുണ്ടകുളം ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയില്‍ ബാബുവിന്റെ ഭാര്യ മുത്തു (24) എന്നിവരാണു മരിച്ചത്. അട്ടപ്പാടിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കു മരം വീഴുകയായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ കെട്ടിടം മഴയില്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. മൂന്നു ദിവസമായി തുടരുന്ന പേമാരിയില്‍ കാക്കത്തോട് കോളനിയിലേക്കുള്ള റോഡിലും വീടുകള്‍ക്കുള്ളിലും വെള്ളം കയറിയപ്പോഴാണു കോളനിവാസികള്‍ വീടൊഴിഞ്ഞത്. കുഴഞ്ഞുവീണ മുത്തുവിനെ രക്ഷാപ്രവര്‍ത്തകര്‍ പനമരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 35 ആയി. ആകെ 2378 പേര്‍ ക്യാംപുകളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel