ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും

വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും. ആഗസ്റ്റ് പതിനഞ്ചിന് നടക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐഐ മേഖലാ ജാഥകൾ നടത്തുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ തൃശൂർ ജില്ലയിലെ ഒല്ലൂരിലും സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുമാണ് സമാപിക്കുന്നത്. കേന്ദ്ര സർക്കാരിൻറെ യുവജന ജനവിരുദ്ധ നയങ്ങൾക്കെതിരായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച മേഖലാ ജാഥകൾക്ക് വൻ സ്വീകരണമാണ് സംസ്ഥാനത്തുടനീളം ലഭിച്ചത്.

വർഗീയ പ്രചാരണങ്ങളും യുവജന വിരുദ്ധ നയങ്ങളും മുഖമുദ്രയാക്കി മാറ്റിയ മോദി സർക്കാരിനെതിരായ താക്കീതായി മാറുകയായിരുന്നു ഡിവൈഎഫ്ഐ മേഖലാ ജാഥകൾ. മോദി സർക്കാരിൻറെ വികലമായ നയങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട യുവത്വത്തിൻറെ പ്രതിഷേധം കൂടിയായി മാറി 14 ജില്ലകളിലും ജാഥയ്ക്ക് ലഭിച്ച സ്വീകരണം. തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ആറു ജില്ലകൾ പിന്നിട്ട ശേഷം വ്യാഴാഴ്ച എറണാകുളത്തെത്തിയ തെക്കൻ മേഖലാ ജാഥയ്ക്ക് വലിയ സ്വീകരണമാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. വൈപ്പിനിൽ നിന്ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ രണ്ടാംദിന പര്യടനം വൈകിട്ട് അഞ്ചിന് എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തോടെ സൗത്ത് കളമശ്ശേരിയിൽ അവസാനിക്കും.

കാസർകോട് നിന്ന് ആരംഭിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം എ റഹിം നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്കും പ്രതികൂല കാലാവസ്ഥയിലും വൻ വരവേൽപ്പാണ് എല്ലാ ജില്ലകളിൽ നിന്നും ലഭിച്ചത്. കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി തൃശ്ശൂരിൽ എത്തിയ വടക്കൻ മേഖലാ ജാഥ രണ്ടാംദിവസത്തെ ജില്ലയിലെ പര്യടനത്തിനു ശേഷം ഒല്ലൂരിൽ സമാപിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് വടക്കൻ മേഖലാ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സംരംഭകർ വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ഇതിനോടകം യൂത്ത് സ്ട്രീറ്റ് വേദികളിൽ എത്തിക്കഴിഞ്ഞു. യൂത്ത് സ്ട്രീറ്റ് പ്രചരണാർത്ഥം ഓഗസ്റ്റ് 15ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നാരംഭിക്കുന്ന പ്രകടനത്തിൽ അരലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കും. ഓഗസ്റ്റ് പതിനഞ്ചിന് എറണാകുളം മറൈൻഡ്രൈവിലും മലപ്പുറത്തുമാണ് യൂത്ത് സ്ട്രീറ്റ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News