വയനാട്‌ പുത്തുമലയിലുണ്ടായത് വന്‍ ദുരന്തം; 100 ഏക്കര്‍ ഒലിച്ചു പോയി; 7 പേരുടെ മൃതദേഹം കണ്ടെത്തി

വയനാട്‌ ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയിൽ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലാണ്‌.

സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും രംഗത്തുണ്ട്.പൊലീസും റെവന്യു അധികാരികളും സ്ഥലത്തുണ്ട്. അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ്‌ നന്നാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

വ്യാഴാഴ്ച പകൽ 3.30 ഓടെ വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ്‌ രക്ഷിച്ചത്‌. 100 ഏക്കറോളം സ്ഥലമാണ് ഒലിച്ചു പോയത്. നിരവധിയാളുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.

പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാർഗവും തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക്‌ എത്തിപ്പെടാൻ പ്രയാസമുണ്ട്‌. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയും, സൈന്യവും പൊലീസും നാട്ടുകാരും ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്‌. ശക്തമായ മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ബുധനാഴ്ച മുതൽ കനത്ത മഴയാണ് ഇവിടെ. 300 പേരെ മാറ്റി പാർപ്പിച്ചിരുന്നു.

ബുധനാഴ്‌ച വൈകിട്ട്‌ തുടങ്ങി മഴ വ്യാഴാഴ്‌ചയും ശക്തമായി. രാവിലെ പലഭാഗത്തും ചെറിയതോതിലുള്ള മണ്ണിടിച്ചൽ ഉണ്ടായി. പ്രദേശത്തെ അഞ്ച്‌ പാലങ്ങളും ഒലിച്ചുപോയി. വൈകിട്ട്‌ മൂന്നരയോടെ വലിയ തോതിൽ മലയിടിയുകയായിരുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കുമുണ്ടായി. മേപ്പാടി ടൗണിൽ നിന്നും എട്ട്‌ കിലോമീറ്റർ അകലെയാണ്‌ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്‌റ്റേറ്റായ പുത്തുമല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News