അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴ; പ്രളയസാധ്യതിയില്ല, ജാഗ്രതപാലിക്കണം: മുഖ്യമന്ത്രി

അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെന്നും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.അതിതീവ്ര മഴ ആണുള്ളത്. നദികളില്‍ അപകടകരമായ രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. പെരിയാര്‍, വളപട്ടണം പുഴ, മുതിരപ്പുഴ. ചാലക്കുടി പുഴ എന്നിവിടങ്ങളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. വെള്ളം ഇനിയും ഉയരാനിടയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴ രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വീണ്ടും മഴയ്ക്ക് ഇടയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. ആഗസ്റ്റ് 15ന് വീണ്ടും മഴ ശക്തമാകാന്‍ ഇടയുണ്ടെന്നും പ്രവചനമുണ്ട്.അതോടൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട് . കടലോര മേഖലകളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 5936 കുടുംബങ്ങളിലെ 22.165 പേര്‍ ക്യാമ്പുകളില്‍ എത്തിയിട്ടുണ്ട്.ബാണാസുരസാഗര്‍ ഉടനെതന്നെ തുറക്കേണ്ട സാഹചര്യമുണ്ട്. ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.തമിഴ്‌നാട്ടില്‍ കൊണ്ടാര്‍ കനാല്‍ തകര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News