വ‍ഴിയോര കച്ചവടക്കാരനില്‍ നിന്നും സ്വന്തം പുസ്തകം വാങ്ങി ചേതന്‍ ഭഗത്; വീഡിയോ

താൻ തന്നെ എഴുതിയ പുസ്തകം വാങ്ങേണ്ടി വരുന്ന ഒരു എഴുത്തുകാരനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇത്തരത്തിൽ രസകരമായ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരനായ ചേതൻ ഭഗത്തിന്.

എഴുത്തുകാരൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ സംഭവത്തിലെ രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത്. ട്രാഫിക് സിഗ്നലിൽ വെച്ച് ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിൻറെ തന്നെ പുസ്തകം അദ്ദേഹത്തിന് വിൽക്കാൻ ശ്രമിക്കുകയായിരുന്നു.

ചേതൻ ഭഗത്തിനെ കുറിച്ച് അറിയാമോ എന്ന് ചോദിച്ച ചോദ്യത്തിന് അറിയില്ല എന്നാണ് ചെറുപ്പക്കാരൻ നൽകുന്ന മറുപടി.

പുസ്തകം കൊള്ളാമോ എന്ന് ചോദിച്ചപ്പോൾ നന്നായി വിറ്റുപോകുന്നുണ്ട് സാർ എന്നായിരുന്നു അയാളുടെ മറുപടി. ഒടുവിൽ എഴുത്തുകാരൻ താൻ തന്നെയാണെന്ന് എന്ന പറഞ്ഞപ്പോൾ ഉള്ള ചെറുപ്പക്കാരന്റേ മുഖം കാണുക.

ഇത്തരത്തിലുള്ള വ്യാജ കോപ്പികൾ വിൽക്കുന്നത് വ്യക്തിപരമായി തന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിലും ചിലർക്ക് അത് ഉപജീവന മാർഗമായി മാറുന്നതിൽ സന്തോഷമുണ്ടെന്നും ചേതൻ ഭഗത് ട്വിറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News