വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മ‍ഴ ഇപ്പോ‍ഴും തുടരുകയാണ് ക‍ഴിഞ്ഞ തവണത്തെ പ്രളയ സമാനമായ സാഹചര്യമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്.

ജനങ്ങളെ ബോധവല്‍ക്കിരിക്കുന്നതിനൊപ്പം സോഷ്യല്‍ മാഡിയ വ്യാജപ്രചാരണത്തിനുള്ള വേദികൂടിയാവുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഔദ്യോഗിക സംവിധാനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വലിയ ഡാമുകൾ ആയ പീച്ചി, ചിമ്മിനി, വാഴാനി എന്നിവയിൽ നിലവിലെ ജലസംഭരണശേഷിയുടെ 50 ശതമാനം പോലും ജലം നിലവിൽ സംഭരിച്ചിട്ടില്ല.

ആയതിനാൽ നിലവിലുള്ള മഴ തുടരുകയാണെങ്കിൽ കൂടി ഡാമുകൾ ഉടനെ തുറന്നു വിടേണ്ട സാഹചര്യമില്ലെന്നും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുപ്രചരണങ്ങൾ കണ്ടു ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല എന്ന് അറിയിക്കുന്നു.

വസ്തുതകൾ ഇതായിരിക്കെ തെറ്റായ പ്രചരണങ്ങൾ നടത്തുന്ന ആളുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News