കേരളത്തില്‍ മഴയുടെ ശക്തി കുറയും; കാലാവസ്ഥാ കേന്ദ്രം

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. പുഴകള്‍ കരകവിഞ്ഞ് വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഡാമുകളില്‍ ജലനിരപ്പ് കുറയുന്നു. തെക്കന്‍ ജില്ലകളില്‍ ആശ്വാസ വാര്‍ത്തകള്‍ വരുമ്പോഴും മലബാറും വടക്കന്‍ ജില്ലകളും പ്രളയത്തിന്റെ പിടിയിലാണ്.മലപ്പുറത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂര്‍ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലായി. കണ്ണൂര്‍ ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തിയായി പെയ്യുകയാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ചാലിയാര്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നു. ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു.മധ്യകേരളത്തില്‍ തൃശൂരില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്. ചാലക്കുടി പുഴയിലും മൂവാറ്റുപുഴ ആറിലും പെരിയാറിലും വെള്ളം കുറഞ്ഞു.പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളിയാഴ്ച മാത്രം പെയ്തത് റെക്കോര്‍ഡ് മഴ. നിലമ്പൂരില്‍ ഇന്നലെ 398 മില്ലി മീറ്റര്‍ മഴ പെയ്തു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here