പുത്തുമലയില്‍ മലവെള്ളപ്പാച്ചില്‍; മണ്ണിനടിയിലുളളവരെക്കുറിച്ച് വ്യക്തതയില്ല

വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ പ്രദേശത്ത് വീണ്ടും മലവെള്ളപ്പാച്ചില്‍. മഴ കോരിച്ചൊരിയുന്നതിനാല്‍ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം ഇന്ന് ഇതുവരെ തുടങ്ങാനായിട്ടില്ല. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എത്രപേര്‍ മണ്ണിനടിയിലുണ്ടെന്ന് ഇനിയും വ്യക്തതയില്ല. 10 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേന്ദ്രസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയായിരുന്നെങ്കിലും ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമായതിനെ തുടര്‍ന്ന് പ്രദേശമാകെ വീണ്ടും കുത്തിയൊലിക്കുകയാണ്.

സമീപപ്രദേശങ്ങളില്‍നിന്ന് താമസക്കാരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി.സെന്റിനല്‍ റോക്ക് എസ്റ്റേറ്റിനോടുചേര്‍ന്ന ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ദുരന്തമുണ്ടായത്. തേയില എസ്റ്റേറ്റിന് നടുവിലെ ചരിഞ്ഞ പ്രദേശത്തേക്ക് പെട്ടെന്ന് വന്‍ ശബ്ദത്തോടെ മണ്ണിടിഞ്ഞുവരുകയായിരുന്നു. എസ്റ്റേറ്റിലെ ആറു മുറികള്‍ വീതമുള്ള മൂന്ന് ക്വാര്‍ട്ടേഴ്സുകള്‍, പോസ്റ്റ് ഓഫീസ്, ക്ഷേത്രം, മുസ്ലിം പള്ളി, എസ്റ്റേറ്റ് കാന്റീന്‍, ഡിസ്പെന്‍സറി എന്നിവ മണ്ണിനടിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News