പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടം കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിച്ചു

പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടൾ കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം . ടിഎം വർഗ്ഗീസ് ഹാളാണ് ശേഖരണകേന്ദ്രം പ്രവർത്തിക്കുക വാളന്റിയർമാർക്കും റജിസ്ട്രർ ചെയ്യാം.മാധ്യമ പ്രവർത്തകർ നൽകിയ ദുരിതാശ്വാസ സാധനങൾ കളക്ടറും മേയറും ഏറ്റുവാങി.

വടക്കൻ ജില്ലകളിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാ ദൗത്യത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെയും കേന്ദ്രമായി നിന്ന ജില്ലയാണ് കൊല്ലം.

നിരവധി ക്യാമ്പുകളിലായി ആയിരങ്ങൾ കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ സഹായഹസ്തങ്ങളുമായി കൊല്ലം ഇറങ്ങി.

ദുരിതാശ്വാസ സാമഗ്രികൾ കൊല്ലം ടിഎം വർഗ്ഗീസ് ഹാളിലാണ് ശേഖരിക്കുക.മാധ്യമ പ്രവർത്തകർ നൽകിയ ഭക്ഷ്യ വസ്തുക്കൾ കൊല്ലം മേയർ ആർ.രാജേന്ദ്രബാബുവും, ജില്ലാ കളക്ടർ അബ്ദുൾ നാസർ ഐഎഎസും, അസിസ്റ്റന്റ് കളക്ടർ മാമോനി ഡോലേയും ഏറ്റുവാങി.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രധാനമായും ആവശ്യമുള്ള ബെഡ്ഷീറ്റ്, ബ്ലാങ്കെറ്റ്, മാറ്റ്, ടൗവൽ കൈലി, കുട്ടികളുടെ വസ്ത്രം, ചെരുപ്പ്, കൊതുകുതിരി, എമർജൻസി ലൈറ്റ്, ടോർച്ച്, തുടങിയവയാണ് ശേഖരിക്കുക.

മാത്രമല്ല അത്യാവശ്യ മരുന്നുകൾ, പെട്ടെന്ന് മോശമാകാത്ത ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, എന്നിവയും ആവശ്യമാണ്.

ഉപയോഗിചിട്ടില്ലാത്തതും മാന്യമായതുമായ വസ്ത്രങ്ങൾ ഉൾപ്പടെ ടിം.എം വർഗീസ് ഹാളിലോ താലൂക്ക് ഓഫീസികളിലോ എത്തിക്കാം 185 വള്ളങൾ 600 മത്സ്യ തൊഴിലാളികൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിയ 21 കോടി രൂപ, 45 ഠൺ സാധനങൾ, 160 വാളന്റിയർമാർ, 2000 ത്തോളം സാങ്കേതിക വിദഗ്ദ്ധരും ക്ലീനിംങ് തൊഴിലാളികൾ ജില്ലയിൽ നിന്ന് സന്നദ്ധ സേവനത്തിനു പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here