മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിഎജി ഓഡിറ്റിന് വിധേയമാണ്; വ്യാജപ്രചാരണങ്ങള്‍ ഒ‍ഴിവാക്കുക; സംശയങ്ങള്‍ ദൂരീകരിക്കാന്‍ സദാസന്നദ്ധരാണ്: തോമസ് ഐസക്

കേരളത്തെ പാടെ ഉലച്ച പ്രളയത്തിന് ഒരുവയസ് തികയും മുന്നെ പ്രളയ സമാനമായ മറ്റൊരു ദുരന്തത്തിന്‍റെ വക്കിലാണ് കേരളം ഇപ്പോള്‍.

ഇതിനെയും നമ്മള്‍ അതിജീവിക്കും ഒരുമിച്ച് നിന്ന് തന്നെ സാമൂഹ്യമാധ്യമങ്ങള്‍ ഉല്‍പ്പെടെ ഉപയോഗപ്പെടുത്തി സാധാരണക്കാര്‍ സ്വയം സന്നദ്ധരായി നടത്തുന്ന പ്രളയ ദുരുതാശ്വാസ ബോധവല്‍ക്കരണ പ്രവവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇതേ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ചിലര്‍ നടത്തിവരുന്ന വ്യാജപ്രചാരണങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ് ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാനും ഔദ്യോഗിക സംവിധാനങ്ങള്‍ തയ്യാറായിക്ക‍ഴിഞ്ഞു.

ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന വ്യജപ്രചാരണങ്ങളെയും തിരിച്ചറിയേണ്ടതും തള്ളിക്കളയേണ്ടതുമാണെന്നും സാധാരണക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സദാസന്നദ്ധരാണെന്നും ധനമന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here