സംഘികളോട്; നിന്റെയൊക്കെ നുണ വിജയം താല്‍ക്കാലികമാണ്

(Pinko Human ഫേസ്ബുക്കില്‍ കുറിച്ചത്)

‘ ഇത് നോക്കിയേ ,ഇതില്‍ ചിലവാക്കിയ കണക്കൊക്കെ ഉണ്ട്. പക്ഷേ പണി ഏറ്റു. ഒരു പരിധി വരെ ആള്‍ക്കാര്‍ പിണനാറി പറ്റിച്ചെന്ന് വിശ്വസിച്ചിട്ടുണ്ട്… ‘

ഇതൊരു സംഘ പരിവാര്‍ വാട്ട്‌സാപ്പ് ഗ്രുപ്പിലേ ചര്‍ച്ചയുടെ ഭാഗമായ സംഭാഷണമാണ്.

കേരള സര്‍ക്കാരിന്റെ റി- ബിള്‍ഡ് കേരളയുടെ ലിങ്ക് കണ്ട് ഒരു സംഘ പരിവാറുക്കാരന്‍ മറ്റ് സഹ ഗ്രുപ്പ് അംഗങ്ങളോട് പങ്ക് വെച്ച കാര്യമാണ്,,! ഞാന്‍ ഇത് വിശദികരിക്കാം,,

ലഭിച്ചതും, പ്രളയാനന്തരം ചിലവൊഴിച്ചത്തിനും ക്യത്യമായ ഡാറ്റയുണ്ട് CMDRF ന് എന്ന് ഓരോ സംഘപരിവാറുക്കാരനും ബോധ്യമുണ്ട് എന്നതാണ് ഏറ്റവും പ്രധാനമായും ഞാന്‍ മനസ്സിലാക്കുന്നത്.

പക്ഷേ ,അതൊരു കള്ളമാണെന്ന് വരുതി തിര്‍ക്കാന്‍ അവര്‍ ഒരു ‘പണി പ്ലാന്‍ ചെയ്തു’ ആ പണിയില്‍ പകുതിയിലേറെ അവര്‍ വിജയിച്ചു. എങ്ങനെയാണ് വിജയിച്ചതെന്ന് അറിയേണ്ടേ ???

അവര്‍ അഴിച്ച് വിട്ട നുണ പ്രചരണം തൊണ്ട തൊടാതെ വിഴുങ്ങുവാന്‍ ഇവിടെ നിങ്ങളില്‍ ചിലരുണ്ടായിരുന്നു എന്നതാണ് കാരണം. ഈ സര്‍ക്കാര്‍ നിങ്ങളെ പറ്റിച്ചു എന്ന് യാതൊരു തെളിവുകളും ഇല്ലാതെ നിങ്ങളിലൂടെ സമര്‍ത്ഥിച്ച് ആ നൂണ അവര്‍ പ്രചരിപ്പിച്ചെങ്കില്‍ പ്രളയത്തെ ജയിച്ച ജനതയില്‍ നിങ്ങള്‍ ചെറിയ ഒരു ശതമാനം ജനത തോറ്റ് പോയി എന്ന് കരുതേണ്ടി വരും ഇനി അങ്ങോട്ട്.

എങ്കിലും ഒന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കാം,,,

അഞ്ച് ലക്ഷം മനുഷ്യരെ രക്ഷിച്ച്, 10000 ത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി 15 ലക്ഷത്തിലേറെ മനുഷ്യരെ പാര്‍പ്പിച്ച് 6,93,287 വീടുകള്‍ വ്യത്തിയാക്കി, യാതൊരു പകര്‍ച്ച വ്യാധികളും പടരാതെ ഈ നാടിനെ കാത്ത ഒരു ജനവും, അവരുടെ ഗവണ്‍മെന്റും ഉള്ള ഈ നാട്ടില്‍ നിന്റെയൊക്കെ നൂണ വിജയം താല്‍ക്കാലികമാണ്..!’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel