പ്രളയത്തില്‍ താളം തെറ്റി കുട്ടനാട്ടും

പതിവുള്ള വെള്ളം കയറ്റം മാത്രമേ കുട്ടനാട്ടില്‍ ഉണ്ടായിട്ടുള്ളെന്നു നാട്ടുകാര്‍.മഹാപ്രളയത്തിന്റെ ആശങ്കയാണ് വെള്ളമുയരുന്നതിനു മുന്‍പേ വീടു വിടാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.കിഴക്ക് മഴ പെയ്യുന്നതാണ് കുട്ടനാടിന്റെ പേടി കൂട്ടുന്നത്. അടിവച്ചുയരുന്ന ജലനിരപ്പു പോലെ കുട്ടനാടിനും ആധിയേറുന്നു. വീടുകളില്‍ പതിവുപോലെ വെള്ളം കയറിത്തുടങ്ങി. ‘എത്ര പ്രളയം കണ്ടെതാണെന്ന’ ആത്മവിശ്വാസം ഇത്തവണ കുട്ടനാട്ടുകാര്‍ക്കില്ല. പ്രളയജലം മുറ്റത്തെത്തിയപ്പോള്‍ത്തന്നെ പലരും ദൂരെയുള്ള ബന്ധുവീടുകളിലേക്കു മാറി. വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച ശേഷം ഏതു നിമിഷവും പലായനത്തിനായി തയാറെടുത്തിരിക്കുകയാണ് മറ്റുള്ളവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News