യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ മാറ്റിവെക്കും; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരും: ഡിവൈഎഫ്ഐ

സംസ്ഥാനത്ത് മഴക്കെടുതി മൂലം വ്യാപകമായ നാശനഷ്ടം സംഭവിച്ച പശ്ചാത്തലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15നു ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് മാറ്റി വെച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. മഴക്കെടുതി അനുഭവിക്കുന്ന മേഖലകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മുഴുവൻ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടം മുഖേന നൽകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറിക്കയ വാർത്ത കുറിപ്പിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News