ഇടുക്കിയില്‍ മഴയ്ക്ക് ശമനം; ക്യാമ്പുകളില്‍ നിന്ന് കുടുംബങ്ങള്‍ വീടുകളിലേക്ക്

ഇടുക്കിയില്‍ മഴയ്ക്ക് ശമനമായതോടെ കുടുംബങ്ങള്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇരട്ടയാര്‍, കല്ലാര്‍ എന്നീ അണക്കെട്ടുകള്‍ അടച്ചു. വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

കാലാവസ്ഥ അനുകൂലമായതോടെയാണ് ആളുകള്‍ സ്വന്തം വീടുകളിലേക്കും ബന്ധു വീടുകളിലേക്കും മടങ്ങുന്നത്. കുടുംബങ്ങള്‍ തിരിച്ച് പോയതതോടെ 6 ക്യാമ്പുകള്‍ പൂട്ടി. വീട് പൂണ്ണമായോ ഭാഗികമായോ തകര്‍ന്ന കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. അഞ്ച് താലൂക്കുകളല്‍ 21 ക്യാമ്പുകളിലായി 1378 പേരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ 15 ക്യാമ്പുകളളിലായി 513 പേര്‍ കഴിയുന്നുണ്ട്.

പീരുമേട് താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. 6 എണ്ണം. ദേവികുളത്തും ഇടുക്കിയിലും 3 വീതവും ഉടുമ്പന്‍ചോല രണ്ടും തൊടുപുഴ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലേക്കാവശ്യമായ വസ്തുക്കള്‍ വിവിധയിടങ്ങളിലായി ശേഖരിക്കുന്നുണ്ട്. മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നീരൊഴുക്ക് കുറഞ്ഞതോടെ ഇരട്ടയാര്‍, കല്ലാര്‍ എന്നീ അണക്കെട്ടുകള്‍ അടച്ചു. മലങ്കര, പാംബ്ല, പൊന്‍മുടി, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകള്‍ വൈകാതെ അടക്കുമെന്ന് െൈവദ്യുതി ബോര്‍ഡ് അറിയിച്ചു. പ്രധാന അണക്കെട്ടുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മുല്ലപ്പെരിയാറില്‍ 128 അടിയാണ് ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ അളവ്. ഇടുക്കി അണക്കെട്ടില്‍ 36% മാത്രമേ വെള്ളമുള്ളൂ.

ടൂറിസം കേന്ദ്രമായ മൂന്നാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങള്‍ തിരിച്ചെത്തി. തകര്‍ന്ന പെരിയവര പാലത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ യാത്ര സാധ്യമാകും. കൈരളി ന്യൂസ് ഇടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here