സ്വകാര്യവ്യക്തികളും സംഘടനകളും ദുരിതാശ്വാസ ക്യാമ്പ് നടത്തരുതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

സ്വകാര്യ വ്യക്തികളും സംഘടനകളും ദുരിതാശ്വാസ ക്യാമ്പ് നടത്തരുതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.ദുരിതാശ്വാസ സാമഗ്രികള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണം.വിവേചനരഹിതമായി ക്യാമ്പ് നടത്തുന്നതിന് ഈ നിയന്ത്രണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയിലെ വിവിധ കനാലുകളുടെയും തോടുകളുടെയും ആഴംകൂട്ടി ജലപ്രവാഹം ഉറപ്പ് വരുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അവലോകന യോഗം തീരുമാനിച്ചു.

കാലവര്‍ഷക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലാ ഭരണകൂടമാണ് നടത്തേണ്ടതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികളും സംഘടനകളും ഇതിനായി രംഗത്തിറങ്ങരുത്. വിവേചനരഹിതമായി ക്യാമ്പ് നടത്തുന്നതിന് ഈ നിയന്ത്രണം ആവശ്യമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനസാമഗ്രികള്‍ ജില്ലാ ഭരണകൂടം നടത്തുന്ന ഔദ്യോഗിക കേന്ദ്രത്തിലേക്കാണ് കൈമാറേണ്ടതെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ കനാലുകളുടെയും തോടുകളുടെയും ആഴംകൂട്ടി ജലപ്രവാഹം ഉറപ്പ് വരുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദുരിതാശ്വാസ അവലോകന യോഗം തീരുമാനിച്ചു.കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.ഇതെ തുടര്‍ന്ന് ചെങ്ങല്‍ തോടിലെ തടസ്സങ്ങള്‍ നീക്കാന്‍ സിയാലിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി.ഇതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യോഗം വിളിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

എം.പിമാരായ ബെന്നി ബഹന്നാന്‍,ഹൈബി ഈഡന്‍ എം.എല്‍.എമാര്‍ ,ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News