കനത്ത മഴയെ തുടര്‍ന്ന് ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു; സന്ദര്‍ശകര്‍ക്ക് നിരോധനം

ശക്തമായ മഴയെ തുടര്‍ന്ന് ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു. കഴിഞ്ഞരാത്രിയിലുണ്ടായ മഴയിലാണ് കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തി ഇടിഞ്ഞത്.

നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ഇതിനെ തുടര്‍ന്ന് മുകളിലേയ്ക്കുള്ള പാതയില്‍ ഇരുമ്പു ദണ്ഡുകള്‍ നിരത്തി അടച്ചിട്ടുണ്ട്.

ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു. എന്നാല്‍ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News