76 മരണം ; 1639 ക്യാമ്പുകളില്‍ 2,51,831 ദുരിതബാധിതര്‍

സംസ്ഥാനത്തെ പ്രളയത്തിലാഴ്ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞു.രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി.കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ 76 മരണം.61 പേരെ കണ്ടെത്താനുണ്ട്. 1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലുള്ളത് മലപ്പുറത്ത്,- 56,203 പേര്‍. വയനാട്ടില്‍ 37,059 പേരും കണ്ണൂരില്‍ 19,924 പേരും തൃശൂരില്‍ 42,176പേരും ക്യാമ്പുകളിലാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കലക്ടര്‍മാര്‍ക്കാണ് ഏകോപനച്ചുമതല. കവളപ്പാറയില്‍ ഞായറാഴ്ച നാല് മൃതദേഹം കൂടികിട്ടി. ഇതോടെ 13 മൃതദേഹം കണ്ടെത്തി. ഇനി 53 പേരെ കണ്ടെത്താനുണ്ട്. വയനാട് മേപ്പാടി പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ മരണം പത്തായി. എട്ട് പേരെ കണ്ടെത്താനുണ്ട്. മഴ മാറിനിന്നത്, രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസമായി.മലപ്പുറം ജില്ലയില്‍ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും ആര്‍മിയുടെ മദ്രാസ് റെജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാര്‍ഡിന്റെ ടീമും രംഗത്തുണ്ട്. എന്‍ജിനീയറിങ് വിഭാഗവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News