ജീവിതം തിരികെ പിടിച്ച് അട്ടപ്പാടി

കനത്ത മഴയും ഉരുള്‍പൊട്ടലും നാശംവിതച്ച അട്ടപ്പാടി അതിജീവനത്തിന്റെ വഴിയിലാണ്. നാലുദിവസമായി താറുമാറായ ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു. റോഡുതകര്‍ന്നും മണ്ണിടിഞ്ഞും അട്ടപ്പാടി പൂര്‍ണമായി ഒറ്റപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട് – ആനക്കട്ടി ചുരം റോഡുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസ് ഞായറാഴ്ച രാവിലെ പുനരാരംഭിച്ചു. മൂച്ചിക്കടവ് പാലം തകര്‍ന്ന സ്ഥാനത്ത് നാട്ടുകാരുടെ കൂട്ടായ്മയില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു.

ഷോളയൂര്‍ – കോഴിക്കൂടം റോഡും ഗതാഗതയോഗ്യമാക്കി.അഗളി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ 3,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന തുമ്പപ്പാറ അഗളി കുടിവെള്ള പദ്ധതി പൂര്‍ണമായും തകര്‍ന്നു. 19 കിലോമീറ്റര്‍ പൈപ്പുകള്‍ പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടരുന്നു. നിലവില്‍ വാഹനത്തില്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ പണി പൂര്‍ത്തിയാക്കും.ടൗണിലും പ്രധാന പ്രദേശങ്ങളിലും വൈദ്യുതിയെത്തിച്ചു.

പോസ്റ്റുകളും ലൈനുകളും തകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News