6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; റെഡ് അലേര്‍ട്ട് എങ്ങുമില്ല; മരണസംഖ്യ ഉയരാന്‍ സാധ്യത

മഴയുടെ ശക്തി കുറയുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തം. ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് . ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് തിങ്കളാഴ്ച ‘ഓറഞ്ച്’ അലര്‍ട്ട്്. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് . ബുധനാഴ്ച കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം , കണ്ണൂര്‍ എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മഴ കുറഞ്ഞതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി.സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും മഴക്കെടുതി രൂക്ഷമാണ്. ഇതിനോടകം 76 പേരാണ് സംസ്ഥനത്ത് മരിച്ചത്. വയനാട് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷത്തോളം ആളുകളാണുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here