ചെയ്തത് വലിയ കാര്യം, എല്ലാ നന്മകളും ഉണ്ടാകട്ടെ; നൗഷാദിനോട് മമ്മൂക്ക

പെരുന്നാള്‍ ദിനത്തില്‍ നൗഷാദിന്‌ പ്രാര്‍ത്ഥനകളും നന്മകളും നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടി രംഗത്തെത്തി. നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്നും മമ്മൂട്ടി നൗഷാദിനോട് പറഞ്ഞു.

നിങ്ങള്‍ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് അറിഞ്ഞു. സന്തോഷമുള്ള കാര്യമാണ്, നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങള്‍ ചെയ്യുക എന്നത്. അതിന് പടച്ചോന്‍ അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്. വലിയ കാര്യമാണ്, എല്ലാ നന്മകളും ഉണ്ടാകട്ടെ. മമ്മൂട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here