ചാവക്കാട് നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ

ചാവക്കാട് പുന്ന നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ നൗഷാദിനെ കുന്ദംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ്.സിനോജും സംഘവും അറസ്റ്റു ചെയ്തു. പിടിയിലായ നൗഷാദ് എസ്.ഡി.പി.ഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണ്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതി സംഭവ ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇന്ന് ചങ്ങരംകുളത്തു നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

മറ്റ് പ്രതികളെക്കുറിച്ച് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ സി.ഡി. ശ്രീനിവാസൻ പറഞ്ഞു.

നേരത്തെ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ക്രൈം ബ്രാഞ്ച് എ.സി.പി. സി.ഡി.ശ്രീനിവാസൻ , കുന്ദംകുളം എ.സി.പി. ടി.എസ്. സിനോജ്, ചാവക്കാട് എസ്.എച്ച്.ഓ. ജി.ഗോപകുമാർ, കുന്ദംകുളം എസ്.എച്ച്.ഓ. കെ.ജി.സുരേഷ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News