കെവിൻ വധകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പുറപ്പെടുവിക്കും

കെവിൻ വധകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പുറപ്പെടുവിക്കും. മൂന്ന് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി പ്രസ്താവിക്കുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനുവും പിതാവ് ചാക്കോയും ഉൾപ്പെടെ കേസിൽ മൊത്തം 14 പ്രതികളാണുള്ളത്.

ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി പ്രത്യേക കേസായി ഏപ്രിൽ 26 നാണ് കേസിൽ വാദം തുടങ്ങിയത്. കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി 90 ദിവസം കൊണ്ട് വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് ഓഗസ്റ്റ് 14 ന് വിധി പ്രസ്താവിക്കുക. കഴിഞ്ഞ വർഷം മേയ് 27നാണ് കോട്ടയം നാട്ടാശേരി സ്വദേശി കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. ഷാനുവിന്റെ സഹോദരി നീനുവിനെ രജിസ്ട്രർ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. 28 ന് പുലർച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറിൽ കണ്ടെത്തുകയായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനുവും പിതാവ് ചാക്കോയും ഉൾപ്പെടെ കേസിൽ മൊത്തം പതിനാല് പ്രതികളാണുള്ളത്.

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു വിചാരണയ്ക്കിടെ കോടതിയിൽ ആവർത്തിച്ചിരുന്നു. കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക മൊഴികളാണ് ഫോറൻസിക് വിദഗ്ധരും നൽകിയത്.

കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 186 സാക്ഷികളിൽ 113 സാക്ഷികളെ വിസ്തരിച്ചു. വിസ്താരത്തിനിടെ പ്രതിഭാഗത്തിന് അനുകൂലമായി 5 സാക്ഷികൾ മൊഴി മാറ്റിയിരുന്നു. ഇവരെ പിന്നീട് കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. 238പ്രമാണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ, ആക്രമിക്കാൻ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ പ്രോസിക്യുഷൻ ഹാജരാക്കിയ 56 തെളിവുകളും കോടതി പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News