മഴ മാറി; ദുരിതത്തിന് ശമനമില്ല; കോട്ടയത്ത്‌ കോടി കണക്കിന് രൂപയുടെ കൃഷിനാശം

കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമമുണ്ടായിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദുരിതമേറി. കോടി കണക്കിന് രൂപയുടെ കൃഷിനാശുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു.

മഴ മാറി നിന്നെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടിന് ഇനിയും ശമനമുണ്ടായിട്ടില്ല. 160 ക്യാമ്പുകളിലായി 26620 പേർ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പടിഞ്ഞാറൻ മേഖലയായ വൈക്കത്തും ചങ്ങനാശേരിയിലുമാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. വൈക്കത്തെ 22 ക്യാമ്പുകളിൽ മാത്രമായി 12936 പേർ കഴിയുന്നുണ്ട്. മഴക്കെടുതിയിൽ 9 വീടുകൾ പൂർണമായും 104 വീടുകൾ ഭാഗീകമായും തകർന്നു. കാർഷിക മേഖലയിൽ 45 കോടിയുടെ നാശനഷ്ടമുണ്ടായി.

വിവിധ ഫാമുകളിൽ നിന്നായി വെള്ളപ്പൊക്കത്തിൽ ഒഴുകി പോയത് 16 ലക്ഷം രുപയുടെ മത്സ്യമാണ്. വെള്ളപ്പൊക്കത്തിനൊപ്പം പടിഞ്ഞാറൻ മേഖലയിൽ യാത്രാക്ലേശവും രൂക്ഷമായി. അതേസമയം, മീനച്ചിൽ താലൂക്കിലെ തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 5 ക്യാമ്പുകൾ തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News