വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, റവന്യു സെക്രട്ടറി വി.വേണു,  ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക് നാഥ് ബഹറ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പുറപ്പെട്ടത്.

അതേസമയം വയനാട് പുത്തുമലയില്‍ ദുരന്ത കാരണം അതിതീവ്ര മഴയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എട്ടാം തീയ്യതി മേഖലയിലുണ്ടായത് 55സെന്റീമീറ്റര്‍ മഴ വരെയാണ്.

ജാലാഗിരണം ശക്തമായതോടെ പൈപ്പിംഗ് പ്രതിഭാസമുണ്ടായെന്നും കണ്ടെത്തലുണ്ട്. മലമുകളില്‍ നിന്ന് ജനവാസ മേഖലയിലേക്ക് അഞ്ചുലക്ഷം ടണ്‍ മണ്ണാണു ഒഴുകിയെത്തിയത്.ജില്ലാ മണ്ണുസംരക്ഷണ വിഭാഗത്തിന്റെ പ്രാഥമിക പ0നത്തിലാണു നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News