‘ഒന്നിച്ചുനില്‍ക്കാം, അതിജീവിക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്’; ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി

ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി . സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് . ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് പുനരധിവാസം ഉറപ്പാക്കും. വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ആശ്വാസ വാക്കുകളാണ് ദുരിതബാധിതരോട് മുഖ്യമന്ത്രി പറഞ്ഞത്. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ടായിരുന്നു.അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചുളള വ്യാജ വാര്‍ത്തകളെ തള്ളി കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട് .കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപ. ജൂലൈ 14 വരെ ഇതില്‍നിന്ന് 2008.76 കോടി രൂപ ചെലവഴിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News