കെവിൻ കൊലകേസിൽ വിധി ഇന്ന്

കെവിൻ കൊലകേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തിയ ഈ പ്രത്യേക കേസിൽ കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി മൂന്ന് മാസം കൊണ്ട് വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് ഇന്ന് വിധി പറയുക.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനുവും പിതാവ് ചാക്കോയും ഉൾപ്പെടെ കേസിൽ മൊത്തം 14 പ്രതികളാണുള്ളത്. കഴിഞ്ഞ വർഷം മേയ് 27നാണ് കോട്ടയം നാട്ടാശേരി സ്വദേശി കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. ഷാനുവിന്റെ സഹോദരി നീനുവിനെ രജിസ്ട്രർ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം.

28 ന് പുലർച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറിൽ കണ്ടെത്തി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു വിചാരണയ്ക്കിടെ കോടതിയിൽ ആവർത്തിച്ചിരുന്നു. കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക മൊഴികളാണ് ഫോറൻസിക് വിദഗ്ധരും നൽകിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ 186 സാക്ഷികളിൽ 113 സാക്ഷികളെ വിസ്തരിച്ച കോടതി സാങ്കേതിക തെളിവുകളും പരിശോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News