പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി; ജാഗ്രത

പാലായിൽ മീനച്ചിലാർ കരകവിഞ്ഞു, മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം തവണയാണ് മീനച്ചിലാർ കരകവിയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാർ കരകവിഞ്ഞിരുന്നു. ഇതേ തുർന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വീടുകളിൽനിന്ന് വെള്ളം ഒഴിഞ്ഞതിനെ തുടർന്ന് ആളുകൾ ക്യാമ്പുകൾ വിട്ടതിന് പിന്നാലെയാണ് രണ്ടാമതും വെള്ളപ്പൊക്കം എത്തിയിരിക്കുന്നത്.

പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി എന്നിവിടങ്ങളിൽ (ഈരാറ്റുപേട്ട -പാലാ റോഡ്) റോഡിൽ വെള്ളം കയറി.

മൂന്നാനിയിൽ ഇപ്പോൾ കഷ്ടിച്ചു വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഈരാറ്റുപേട്ട റൂട്ടിൽ ബസ് സർവീസ് നിർത്തിവച്ചിരിക്കയാണ്.

പാലായിൽ വ്യാപാരികൾ സാധന സാമഗ്രികൾ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നു. മീനച്ചിലാറും, കൈവഴികളും കരകവിഞ്ഞ് ഉൾപ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിലാണ്. ഉൾപ്രദേശങ്ങളിലും

ചൊവ്വാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഏഴു മണിക്കൂർ തുടർച്ചയായി പെയ്തു. ബുധനാഴ്ച രാവിലെ മഴയ്ക്കു ശക്തി കുറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News