‘ഞങ്ങളുണ്ട്’; ദുരന്തബാധിത മേഖലകള്‍ക്ക് തളരാത്ത കൈത്താങ്ങുമായി തിരുവനന്തപുരം

ദുരന്തബാധിത മേഖലകൾക്ക് തളരാത്ത കൈത്താങ്ങുമായി തിരുവനന്തപുരം. വയനാട്, മലപ്പുറം ജില്ലകൾക്കായുള്ള സഹായ ഹബ്ബായിട്ടാണ് അനന്തപുരി പ്രവർത്തിക്കുന്നത്. സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യ സാധനങ്ങൾ നിറച്ച വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒാഫ് ചെയ്തു.

82 ചാക്ക് അരി, 8 ചാക്ക് പയർ, 2 ചാക്ക് പഞ്ചസാര ഉൾപ്പെടെ 40 ഇന സാധനങ്ങളാണ് കേരള സെക്രട്ടേറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വയനാട്, മലപ്പുറം ജില്ലകളിലെ
ദുരിതാശ്വാസ ക്യാമ്പുകളിലെയ്ക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ സാധനങ്ങൾ നിറച്ച വാഹനങ്ങളുടെ ഫ്ലാഗ് ഒാഫ് നിർവഹിച്ചു.

3 ലോറിയിൽ നിറയെ ആറ് ടൺ സാധനങ്ങളാണ് അനന്തപുരിയിൽ നിന്നും പുറപ്പെട്ടത്. ഒരു ദിവസത്തെ പ്രയത്ന ഫലമാണ് ഇൗ ശേഖരണമെന്ന് കേരള സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അശോക് കുമാർ പറഞ്ഞു.

തിരുവനന്തപുരം ജില്ല ഒന്നടങ്കം ദുരിതബാധിത മേഖലകളുടെ സഹായ ഹബ്ബായിട്ടാണ് പ്രവർത്തിക്കുന്നത്.
സഹായമെത്തിക്കുന്നതിൽ ജില്ല മാതൃകയാണെന്ന് മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി.

ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്‍റർ മന്ത്രിമാരായ എ.സി മൊയ്തീനും
തോമസ് ഐസക്കും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും അവർക്കൊപ്പം ഒപ്പം കൂടുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here