പ്രധാന വെല്ലുവിളി പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും: ആരോഗ്യ സുരക്ഷയ്ക്കായ് മഗ്ര പദ്ധതിയുമായി ആരോഗ്യവകുപ്പ്

മഴ കുറഞ്ഞ് ദുരിതബാധിതര്‍ വീടുകളിലേയ്ക്ക് മടങ്ങുന്നതോടെ നേരിടുന്ന പ്രധാന വെല്ലുവിളി പകര്‍ച്ചവ്യാധികളും, ജലജന്യ രോഗങ്ങളുമാണ്. ആരോഗ്യ സുരക്ഷയ്ക്കായ് ആരോഗ്യവകുപ്പ് സമഗ്ര പദ്ധതിയാരംഭിച്ചു.
എലിപ്പനിയ്‌ക്കെതിരെ പ്രതിരോധത്തിന്റെ ഭാഗമായി ഈ വരുന്ന ശനിയാഴ്ച മുതല്‍ 6 ശനിയാഴ്ചകളില്‍ ഡോക്‌സി ഡേ ആയി ആരോഗ്യ വകുപ്പ് ആചരിക്കും.

പ്രളയദുരന്തം അതിജീവിച്ചവരുടെയും രക്ഷാപ്രവര്‍ത്തകരുടെയും മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവിളി പകര്‍ച്ചവ്യാധികളെ നേരിടുന്നതാണ്. പ്രളയജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വരുന്ന ശനിയാഴ്ച മുതല്‍ 6 ശനിയാഴ്ചകളില്‍ ഡോക്‌സി ഡേ ആയി ആചരിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ദുരിത ബാധിതരും, രക്ഷ പ്രവര്‍ത്തകരും, ഡോക്‌സി സൈക്ലിന്‍ ഗുളികകൾ കഴിച്ച് തുടങ്ങണം. ഡോക്‌സി സൈക്ലിന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചു കഴിഞ്ഞതായി ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ സരിത പറഞ്ഞു.

എല്ലാം തകര്‍ന്ന് വീട്ടിലേയ്ക്ക് തിരികെ എത്തുന്നവര്‍ക്ക് മാനസികാരോഗ്യത്തിനായ് പ്രത്യാക കൗണ്‍സിലിംഗ് നടത്താനും ആരോഗ്യവകുപ്പ് പദ്ധതിയുണ്ട്. കൊതുക്ജന്യ – ജലജന്യ രേഗങ്ങള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഇതിനോടകം ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി ആരംഭിച്ചു. കൂടാതെ വീട് വൃത്തിയാക്കുമ്പോള്‍ ഉണ്ടാകാവുന്ന അപകടങ്ങളും, പാമ്പുകളുടെ ആക്രമണവും, ശ്രദ്ധയോടെ നേരിടണമെന്നും ആരോഗ്യവകുപ്പ് നിദ്ദേശിക്കുന്നു. പ്രളയാനന്തര ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിശദമായ മാര്‍ഗരേഖയും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News