മേയര്‍ പ്രശാന്ത് ഇപ്പോള്‍ വെറും പ്രശാന്ത് അല്ല മേയര്‍ ബ്രോയാണ്; വാനോളമുയര്‍ത്തി സോഷ്യല്‍മീഡിയ

പ്രളയ ദുരിതം അനുഭവിക്കുന്ന മലബാറിലേക്ക് തിരുവനന്തപുരത്ത് നിന്ന് സഹായമെത്തിക്കുന്നതില്‍ തിരുവനന്തപുരം ജില്ല ‘ഒന്നാംസ്ഥാനത്താണ്’ എന്നുതന്നെ പറയാം. തിരുവനന്തപുരം നഗരസഭയില്‍ നിന്ന് മാത്രം ഇതുവരെ പുറപ്പെട്ടത് 50ലേറെ ലോഡുകളാണ്. ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് തലസ്ഥാന നഗരത്തിന്റെ കരുതല്‍ കയറ്റി അയക്കുന്ന സ്‌നേഹത്തിന്റെ വ്യാപാരി തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വികെ പ്രശാന്തും സംഘവും ഇതിനോടകം 50 ലധികം ലോഡുകളാണ് കയറ്റിയയച്ചത്. പ്രശാന്ത് ഇപ്പോള്‍ വെറും പ്രശാന്ത് അല്ല, സോഷ്യല്‍മീഡിയയിലെ മേയര്‍ ബ്രോയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News