മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിന് പുറമേ 5 കോടി രൂപയും കൈമാറി കെഎസ്എഫ്ഇ

തൃശൂര്‍: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ സഹായ ഹസ്തവുമായി എത്തുകയാണ് കെഎസ്എഫ്ഇ. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിന് പുറമേ 5 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്എഫ്ഇ നല്‍കി.

വന്‍ നാശം വിതച്ച പ്രളയത്തെ ഒന്നിച്ചും ഐക്യത്തോടെ അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങ് ആവുകയാണ് കെഎസ്എഫ്ഇയും. കേരളത്തിലെ പൊതുമേഖലാ സ്ഥാപങ്ങളില്‍ ആദ്യം സഹായം സ്വമേധയാ പ്രഖ്യാപിച്ച് രംഗത്ത് വന്നതും കെഎസ്എഫ്ഇ ആണ്.

എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി തന്നെ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതിന് പുറമെയാണ് 5 കോടി രൂപ കൂടി പ്രത്യേകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള കെഎസ്എഫ്ഇയുടെ തീരുമാനം വന്നതും.

കഴിഞ്ഞ വര്‍ഷത്തിലെ പ്രളയ കാലത്ത് 45 കോടി രൂപയോളമാണ് കെഎസ്എഫ് ജീവനക്കാരും ബോര്‍ഡും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പ്രളയ മുഖത്ത് നിന്നും അതിജീവിക്കുന്ന കേരള ജനതയ്ക്കുള്ള അടിയന്തര സഹായം പ്രഖ്യാപിച്ച കെഎസ്എഫ്ഇയുടെ ഈ തീരുമാനം മറ്റ് സ്ഥാപനങ്ങളും വ്യക്തികളും മാതൃക അക്കേണ്ടത് കൂടിയാണ്.

കേരളം പകച്ച് പോയ കാലത്ത് ഒറ്റക്കെട്ടായി നിന്ന് ഏത് ദുരന്തത്തെയും ചെറുത്ത് തോല്‍പ്പിക്കാനുള്ള കെഎസ്എഫ്ഇയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ സന്ദേശമാവുകയാണ് ഈ തീരുമാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News