സാലറി ചാലഞ്ച് ആലോചിച്ചിട്ടില്ല; മന്ത്രിമാര്‍ ഒരു ലക്ഷം നല്‍കും


പ്രകൃതി ദുരന്തങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാതെ മുന്നേറാന്‍ കേരളത്തിന് കൈത്താങ്ങാവുന്നത് നന്മയില്‍ നിറയുന്ന ദുരിതാശ്വാസ നിധി. വലുപ്പചെറുപ്പമില്ലാതെ ഒഴുകിയെത്തിയ സഹായങ്ങളുടെ നന്മ വിനിയോഗത്തിലും ഉറപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.’കഴിഞ്ഞ പ്രളയകാലത്തു സാലറി ചാലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കാനുള്ള സുവര്‍ണാവസരമാണ്. സാലറി ചാലഞ്ചിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ചില പെന്‍ഷന്‍കാരും ജീവനക്കാരും ഒരു മാസത്തെ ശമ്പളവും പെന്‍ഷനും ചോദിക്കാതെതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളവും അലവന്‍സും ചേര്‍ത്ത് ഒരു ലക്ഷം രൂപ നല്‍കും. ദുരന്തത്തെ മറികടക്കാന്‍ എല്ലാവരുടെയും സഹായമുണ്ടാകണം. നിയമവിധേയമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിന്നു കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 31,000 കോടി രൂപയെങ്കിലും വേണമെന്നാണു യുഎന്‍ ഏജന്‍സികള്‍ കണക്കാക്കിയത്. ഇപ്പോള്‍ ആ ബാധ്യത വര്‍ധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel