ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം; സംഘത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാർക്ക് മോചനം. മൂന്ന് മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാർക്കാണ് മോചനം ലഭിച്ചത്.

വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരെ മോചിപ്പിച്ചെന്നും ഇവർക്ക് ഇന്ത്യയിലേക്ക് ഇടാൻ മടങ്ങിവരനാകുമെന്നു. മുരളീധരൻ അറിയിച്ചു.

കഴിഞ്ഞ ജൂലൈ 4നാണ് ഇറാന്റെ എണ്ണക്കപ്പലായ ഗ്രസ് 1 ബ്രിട്ടൻ പിടിച്ചെടുത്തത്. മൂന്ന് മലയാളികൾ ഉൾപ്പെടെ കപ്പലിൽ ഉണ്ടായിരുന്നത് 24 ഇന്ത്യക്കാർ.

ഗുരുവായൂർ സ്വദേശി റെജിൻ, കാസർഗോഡ് സ്വദേശി പ്രജിത്,മലപ്പുറം വണ്ടൂർ സ്വദേശി അജ്മൽ എന്നീ മലയാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഇവർ മൂന്ന് പെരുമുൾപ്പെടെ 24 ഇന്ത്യക്കാരേയും മോചിപ്പിച്ചെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് അറിയിച്ചത്.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിബ്രാൾട്ടർ അധികൃതർ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചുവെന്നും അവർക്ക് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ തടസങ്ങൾ ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേസ് പിൻവലിക്കാൻ ബ്രിട്ടിൻ തയ്യാറായതോടെയാണ് ഇവരുടെ മോചനം സാധ്യമായത്. അതേ സമയം കപ്പൽ ഇറാന് വിട്ടുനല്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇറാൻ കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാൻ തയ്യാറായതോടെ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടൻ കപ്പലിലെ ജീവനക്കാരുടെയും മോചനത്തിന് സാധ്യതയായി. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടൻ കപ്പലിൽ മൂന്ന് മലയാളികൾ ഉലപ്പെടെ 18 ഇന്ത്യക്കാരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News