ദുരിതാശ്വാസ സഹായങ്ങളില്‍ പ്രവാസ ലോകത്ത് നിന്നും ഒരു മാതൃക

തന്റെ കുടുക്കയില്‍ സൂക്ഷിച്ച നാണയ തുട്ടുകള്‍ പ്രളയ ദുരിതാശ്വാസ ത്തിനു നല്‍കി.
ഒമാനിലെ എട്ടു വയസുകാരിയായ മലയാളി പെണ്‍കുട്ടി.

ഒമാനിലെ ഇബ്രിയില്‍ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിസാര്‍ കുയിലിന്റെ മകള്‍ നൂറയാണ് ഏറെക്കാലമായി താന്‍ സൂക്ഷിച്ച വെച്ച നാണയ തുട്ടുകള്‍ മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി കൈമാറിയത്.

നാട്ടില്‍ കുടുംബത്തോടൊപ്പം അവധിക്കു പോയ നൂറ ഒമാനിലെ കൈരളി പ്രവര്‍ത്തകരെ തന്റെ ഇത്തിരിപ്പോന്ന സമ്പാദ്യത്തെകുറിച്ച് വാട്സ് ആപ്പിലൂടെ അറിയിക്കുകയായിരുന്നു.

നൂറ പറഞ്ഞതനുസരിച്ച് കൈരളി പ്രവര്‍ത്തകര്‍ ഇബ്രിയിലെ നൂറയുടെ പൂട്ടിയിട്ട വീട് തുറന്നാണ് കുടുക്ക വഞ്ചി എടുക്കുകയും പൊട്ടിച്ചു നോക്കുകയും ചെയ്തത്.

നൂറയുടെ വീടിന്റെ താക്കോല്‍ തൊട്ടടുത്ത വീട്ടില്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. എണ്‍പത് ഒമാനി റിയാല്‍ ഏതാണ്ട് പതിനയ്യായിരം രൂപയാണ് കുടുക്കയില്‍ ഉണ്ടായിരുന്നത്.

ഒമാന്‍ കൈരളി സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ തുക നല്‍കുകയെന്ന് ഇബ്രി കൈരളി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇബ്രി ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നൂറ. കഴിഞ്ഞ പ്രളയ കാലത്തും നൂറ താന്‍ സൂക്ഷിച്ചു വെച്ച പണം നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here