എസ്റ്റേറ്റിൽ നിന്ന് ഏലക്കായ മോഷണം; യുവാക്കളെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

ഏലം വില കുതിച്ച് കയറിയതോടെ ഇടുക്കിയിൽ ഏലക്കായ മോഷണവും വർധിച്ചു. എസ്റ്റേറ്റിൽ നിന്ന് ഏലക്കായ മോഷ്ടിച്ച രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മോഷണം അധികരിച്ചതോടെ
ഏലത്തോട്ടങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കർഷകർ.

ഉടുമ്പൻചോല മാങ്ങാത്തൊട്ടിയിലെ ഏലത്തോട്ടത്തിൽ നിന്ന് പച്ച ഏലക്കാ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുത്തുങ്കൽ കുന്നേൽ ഷിൻ്റോ സെബാസ്റ്റ്യൻ, കല്ലാർ കൊല്ലംപറമ്പിൽ ജിജോ തോമസ് എന്നിവരെയാണ് നാട്ടുകാർ ഉടുമ്പൻചോല പൊലീസിന് കൈമാറിയത്. ശരത്തോടെ മുറിച്ചെടുത്ത അര ചാക്കോളം ഏലക്കാ ഇവരിൽ നിന്ന് കണ്ടെടുത്തു.

നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച അഞ്ച് കിലോ പച്ചക്കായ അടിമാലിയിലെ കടയിൽ ചൊവ്വാഴ്ച്ച വിറ്റതായി പ്രതികൾ സമ്മതിച്ചു. ഏലക്കായ്ക്ക് ഉയർന്ന വില ലഭിക്കുവാൻ തുടങ്ങിയതോടെ പ്രദേശത്തെ തോട്ടങ്ങളിൽ തണ്ട് ഉൾപ്പെടെ കായ് മോഷ്ടിക്കുന്നത് വ്യാപകമായിരിക്കുകയാണ്.

പല കർഷകരും തോട്ടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഏലക്കയ്ക്ക് ഇപ്പോൾ ശരാശരി നാലായിരം രൂപ വരെ വില ലഭിക്കുന്നുണ്ട്. ഇതോടെയാണ് മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News