ജമ്മു ക‌ശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജമ്മു ക‌ശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഡ്വക്കറ്റ് എം എല്‍ ശര്‍മയാണ് സുപ്രിംകോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ വിജ്ഞാപനത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.

നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെയും മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെയും ചോദ്യം ചെയ്ത് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസിനാണ് കോടതിയെ സമീപിച്ചത്. മാധ്യമപ്രവര്‍ത്തനത്തിനുള്ള വിലക്ക് നീക്കണമെന്നും സ്വതന്ത്രമായി സംസ്ഥാനത്ത് ജോലി ചെയ്യാനുള്ള അവകാശം വേണമെന്നുമാണ് അനുരാധ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News