പ്രളയ ബാധിതര്‍ക്കായി തിരുവനന്തപുരത്തെ എന്‍എസ്എസ് യൂണിറ്റുകള്‍ സമാഹരിച്ചത് ഒരുകോടിയിലധികം രൂപയുടെ വിഭവങ്ങള്‍

നാഷ്ണൽ സർവ്വീസ് സ്കീം തിരുവനന്തപുരം ജില്ലയിലെ 95 യൂണിറ്റുകൾ സമാഹരിച്ച ഒരു കോടി രൂപയിലധികം വില വരുന്ന വിഭവങ്ങൾ ബഹുമാനപ്പെട്ട എം.എൽ എ മാരായ ശ്രീ വി.എസ്. ശിവകുമാർ ,ശ്രീ. വിൻസെന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി മേയർക്ക് കൈമാറി.

ചടങ്ങിൽ തിരുവനന്തപുരം ആര്‍ഡിഡി ശ്രീമതി നാരായണി ടീച്ചർ ,Nടട ജില്ലാ കോ ഓർഡിനേറ്റർ ശ്രീ.ജോയ് മോൻ, PAC അംഗങ്ങൾ,, വിവിധ സ്കൂളുകളിലെ, പ്രോഗ്രാം ഓഫീസർമാർ, വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ 10 ക്ലസ്റ്റർ തല കളക്ഷൻ സെൻററുകളിൽ ശേഖരിച്ച വിഭവങ്ങൾ ജില്ലാതല കളക്ഷൻ സെന്ററായ ‘തിരുവനന്തപുരം ചാല ബോയ്സ്സ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചാണ് അധികൃതർക്ക് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News