പ്രളയകാലത്തെ അതിജീവിച്ച് ‘അമ്പിളി” തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.’ഗപ്പി’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് തന്റെ രണ്ടാമത്തെ ചിത്രമായ ‘അമ്പിളി’ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചപ്പോഴാണ് രണ്ടാം പ്രളയകാലവും എത്തിയത്.
ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയും ചെയ്യുന്നുണ്ട് . എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷനുകള്‍ എല്ലാം നിര്‍ത്തിവച്ചതായി സംവിധായകന്‍ തന്റെ ഫെയിസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. പ്രളയത്തെ തുടര്‍ന്നാണ് പ്രമോഷനുകള്‍ മുഴുവനായും നിര്‍ത്തിവെയ്ക്കുവാനുള്ള തീരുമാനം സംവിധായകനും നിര്‍മ്മാതാക്കളും കൈകൊണ്ടിരിക്കുന്നത് .
ജോണ്‍പോള്‍ ജോര്‍ജ്ജ് തന്റെ ഫെയിസ് ബുക്ക് കുറിപ്പില്‍ ഇങ്ങനെ പറയുന്നു; ‘വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി.
എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്. കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി’.
കഴിഞ്ഞ ദിവസമാണ് ചിത്രം ഗള്‍ഫ് നാടുകളില്‍ റിലീസ് ചെയ്തത് ചിത്രത്തിന് അവിടെയും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ചിത്രം കണ്ടപ്രേക്ഷകര്‍ മുഴുവനും സംവിധായകനെയും ‘അമ്പിളി’യായെത്തിയ സൗബിന്‍ ഷാഹിറിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിഷ്ണുവിജയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാ സോഷ്യല്‍ മീഡയില്‍ തരംഗം തീര്‍ത്തിരുന്നു. പുതുമുഖം തന്‍വി റാമാണ് ചിത്രത്തില്‍ നായികയായി എത്തിയത്. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ഈ ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. മനോഹരമായൊരു ട്രാവല്‍ മൂവിയാണ് അമ്പിളി. മുകേഷ് ആര്‍ മേത്ത, സി.വി.സാരഥി, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് അമ്പിളി നിര്‍മ്മിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here