സര്‍ക്കാര്‍ പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പെരിങ്ങമ്മലയില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

പെരിങ്ങമ്മലയില്‍ ജില്ലാ പഞ്ചായത്തിന്റെ കൃഷിതോട്ടത്തില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെയാണ് എല്‍ഡിഎഫ് പാലോട് ജംഗ്ഷനില്‍ പൊതുയോഗം സംഘടിപ്പിച്ചത്.

പ്രദേശത്ത് മാലിന്യപ്ലാന്റ് വരും എന്ന പ്രചരണം നടത്തിയവര്‍ക്കെതിരെയുള്ള ശാക്തമായ താക്കീതായിരുന്നു യോഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു ഒരു കാരണവശാലും പെരിങ്ങമ്മലയില്‍ പാന്റ് വരില്ലന്ന് കോടിയേരി ഉറപ്പ് നല്‍കി.

പ്ലാന്റിന്റ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വലിയ ജനപങ്കാളിത്തമാണ് യോഗത്തില്‍ കണ്ടത്. സിപിഐഎം ജില്ലാ സെക്രട്ടി ആ നാവൂര്‍ നാഗപ്പന്‍. ഡി.കെ മുരളി എംഎല്‍എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News